Sunday, April 07, 2013

ആനക്കാര്യം

സ്വയം തല്ലുന്നതും

തെറി പറയുന്നതും നല്ലതാണ്.

ഒരാൾക്ക് അയാളെത്തന്നെ

പരസഹായമില്ലാതെ

തനിയേ ശുദ്ധീകരിച്ച്

കുടിവെള്ളം പോലെ

നാടുമുഴുവൻ

പകരാനുള്ള

എളുപ്പ വഴിയാണിത്.

ഇതിനെ വട്ടെന്ന്

പറയുന്നതിൽ കാര്യമില്ല.

മറ്റുള്ളവരെ തല്ലി

പൂരത്തല്ല് വാങ്ങുന്നതിലും

എത്ര നല്ലതാണ്

ഓരോരുത്തരും

അവനവനിട്ട് തല്ലുന്നത്.

തങ്കപ്പെട്ട മനുഷ്യരെ

വാർത്തെടുക്കുന്ന

ഈ പരിപാടി

നേരെ നോക്കി

കാറോടിക്കുന്ന പോലെ

കുറച്ചു നാളായി

ഞാനനുഷ്ഠിക്കുന്നു.

അതിന്റെ വ്യത്യാസം

ഇപ്പോളെന്നിലുണ്ട്.

വേണമെങ്കിൽ

ആർക്കുമിതാകാം

എളുപ്പത്തിൽ നന്നാകാം.

എന്നാലും

എല്ലാം എഴുതി

നന്നാക്കാൻ പോകുന്നവർക്ക്

ഇതൊരാനക്കാര്യമാവില്ല.


7 comments:

ajith said...

ആത്മശുദ്ധീകരണം

നന്നായിട്ടുണ്ട് രചന

T.R.GEORGE said...

Thank you sir.

സൗഗന്ധികം said...

വളരെ ശരിയാ.ഇതൊരു നല്ല വഴി തന്നെ. അല്ലേലും എനിക്കു രണ്ടടിയുടെ കുറവുണ്ട്.നോക്കട്ടെ..

കവിത ഇഷ്ടമായി കേട്ടോ..?

ശുഭാശംസകൾ...

Unknown said...

Good one
Best wishes

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇത് ഒരാനക്കാര്യം തന്നെ.പരസഹായമില്ലാതെ തനിയേ ശുദ്ധീകരിച്ച് കുടിവെള്ളം പോലെ നാടുമുഴുവൻ പകരാനുള്ള എളുപ്പ വഴി.ഹൃദ്യമായ നല്ല വരികള്‍

T.R.GEORGE said...

സൗഗന്ധികം, rathish babu , ആറങ്ങോട്ടുകര മുഹമ്മദ്‌-പ്രിയ സുഹൃത്തുക്കൾക്ക് നന്ദി.

- സോണി - said...

"എല്ലാം എഴുതി
നന്നാക്കുന്നവർക്ക്..."
ഹ..ഹ.. നല്ല താങ്ങ്