Sunday, September 01, 2013

പേറ്റെൻന്റെ

“താനാരെന്ന് തനിക്കറിയില്ലെങ്കിൽ
ഞാനാരെന്ന് ഞാനെങ്ങനെ
തന്നോടു പറയും”
ഇതാരെങ്കിലും
ഇതിനു മുമ്പ് പറഞ്ഞതായി
ഞാനറിഞ്ഞിട്ടില്ല.
അറിയാത്ത കാര്യങ്ങൾ
പറയാത്തതുകൊണ്ട്
പറയുന്ന കാര്യത്തിൽ
ഞാനുറച്ചു നിൽക്കും.
തല തന്നെ പോയാലും
തെറി തന്നെ പാടും.
അതു കൊണ്ട് ദേവിക്കു കോപമില്ല.
അതുകൊണ്ടെനിക്കും ദേഷ്യമില്ല.
ഉണ്ണുന്ന കാര്യം ഉള്ളത്തിൽ വന്നാൽ                                                       
ഉമാറ്റി ഞാനതിൽ പാതിരുകും.
ആവുന്ന കാലം കാവു തീണ്ടും.


(ചിത്രത്തിന് കടപ്പാ‍ട് oachiraanil.blogspot.com )

5 comments:

ബൈജു മണിയങ്കാല said...

എളുപ്പവഴിക്കൊരു ക്രീയ

സൗഗന്ധികം said...

പൊന്നു സാറേ,ഭരണീടെ വക്കത്താ ഇരുപ്പ്.മറിഞ്ഞങ്ങകത്തു വീഴാതെ പിടിച്ചിരിക്കണേ... ഹ..ഹ..ഹ..


കവിത കൊള്ളാം കേട്ടോ?


ശുഭാശംസകൾ....

ആഷിക്ക് തിരൂര്‍ said...

“താനാരെന്ന് തനിക്കറിയില്ലെങ്കിൽ
ഞാനാരെന്ന് ഞാനെങ്ങനെ
തന്നോടു പറയും”
ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ

ജയരാജ്‌മുരുക്കുംപുഴ said...

ഹൃദയം നിറഞ്ഞ നന്ദി..........

T.R.GEORGE said...

ബൈജു മണിയങ്കാല,സൌഗന്ധികം,അജിത്,ആഷിക് തിരൂർ,ജയരാജ് മുരുക്കും‌പുഴ...എല്ല്ലാവർക്കുമെന്റെ ഹൃദയം നിറഞ്ഞ നന്ദി.