Wednesday, February 06, 2013

ഈ പറയുന്ന കാര്യം മറക്കരുത്.

അക്കര കടക്കാൻ
ഇക്കര നിന്ന്
“അക്കരേ ഇക്കര വാ..” എന്നു പറഞ്ഞിട്ട്
വല്ലകാര്യവുമുണ്ടോയെന്നു ചോദിച്ച
ബുദ്ധനെ പ്രതി‌‌‌--
കുടുംബ പ്രാർത്ഥനക്ക് വീട്ടിൽ വന്നവരെ
നിർദ്ദയം കളിയാക്കി ഞാനിറക്കിവിട്ടു.
അതോടെ മതമില്ലാത്ത
എന്റെ ജീവൻ അപകടത്തിലായി.
ഉള്ളു നിറയെ ആന്തലുമായി.
ആലോചനകൾ പലവിധത്തിൽ പുകഞ്ഞു.
ചുരുക്കത്തിൽ കിടക്കപ്പൊറുതി മുട്ടി.
ഇനി നിലനിൽക്കണമെങ്കിൽ
എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന അവസ്ഥ വന്നു.
ഞാൻ കവിത എഴുതാൻ തുടങ്ങി.
അതിപ്പഴും തീർന്നിട്ടില്ല.
തീരും‌പടി അതുമായി ഞാൻ
നിങ്ങളുടെ മുന്നിൽ എത്തുന്നതാണ്.
അതുവരെ ഈ പറഞ്ഞ കാര്യം മറക്കരുത്.

6 comments:

Unknown said...

മറക്കുന്നില്ല കവിത എഴുതാന്‍ മറക്കരുത്

T.R.GEORGE said...

മറക്കില്ല.സന്തോഷം

സൗഗന്ധികം said...

ഇല്ല ..മറക്കില്ല

ശുഭാശംസകൾ..............

ajith said...

വിളിയ്ക്കാം
എങ്ങാനും അക്കര ഇക്കരയ്ക്ക് വന്നാലോ...!!

AnuRaj.Ks said...

ഇല്ല..മറക്കില്ല

T.R.GEORGE said...

രതീഷ് ബാബു,സൌഗന്ധികം,അജിത്,അനുരാജ്---എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി